ഐഎസ് മേധാവ് അബുബക്കര്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ISറോം: ഐഎസ് മേധാവിയും സ്വയംപ്രഖ്യാപിത ഖലീഫയുമായ അബുബക്കര്‍ അല്‍ ബാഗ്ദാദി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്. വടക്കന്‍ സിറിയയിലെ റാഖയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് ഐഎസ് ബന്ധമുള്ള അറബ് വാര്‍ത്ത ഏജന്‍സിയായ അല്‍ അമാഖ് റിപ്പോര്‍ട്ട് ചെയ്തു. റമദാന്‍ മാസത്തിലെ അഞ്ചാം ദിവസം റാഖയിലുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നാണ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ യുഎസ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ഇറാക്കിലെ മൊസൂള്‍ നഗരത്തിനു സമീപം യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ബാഗ്ദാദിക്കു ഗുരുതരമായി പരിക്കേറ്റെന്നു അല്‍ അറബിയ ടിവി റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ മരിച്ചതായി സ്ഥിരീകരിച്ചിരുന്നില്ല. ബാഗ്ദാദി മൊസൂളിലേക്ക് കടന്നതായി രഹസ്യവിവരം കിട്ടിയിരുന്നതായി യുഎസ് പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 25 മില്യണ്‍ യുഎസ് ഡോളാറാണ് ബാഗ്ദാദിയുടെ തലയ്ക്ക് യുഎസ് വിലയിട്ടിരിക്കുന്നത്.

Related posts