കണ്ണൂര്‍: സാമൂഹ്യനീതി വകുപ്പ്, ഐടി മിഷന്‍ എന്നിവയുടെ ചുമതലയേല്‍ക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് കണ്ണൂരില്‍നിന്നു ലഭിക്കുന്ന പദ്ധതികള്‍ക്കു പ്രത്യേക പരിഗണന നല്‍കുമെന്നു ജില്ലാകളക്ടര്‍ പി. ബാലകിരണ്‍. സ്ഥലംമാറി പോകുന്ന പി. ബാലകിരണിനു ജില്ലാപഞ്ചായത്ത് നല്‍കിയ യാത്രയയപ്പില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ടര വര്‍ഷക്കാലം കണ്ണൂരിലെ ജനങ്ങളും ജീവനക്കാരും സഹപ്രവര്‍ത്തകരും നല്‍കിയ പിന്തുണയും സ്‌നേഹവും വലുതാണ്. സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി കണ്ണൂര്‍ സ്വദേശിനിയായതിനാല്‍ ഇക്കാര്യത്തില്‍ തനിക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നാണു കരുതുന്നതെന്നും കളക്ടര്‍ പറഞ്ഞു. ഏതുജില്ലയുടെ വികസനത്തിനും പ്രധാന പങ്കുവഹിക്കാന്‍ കഴിയുന്നതു തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. വികസനപദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ട് പരമാവധി വിനിയോഗിക്കാന്‍ കഴിയണം.
കഴിഞ്ഞവര്‍ഷം 1000 കോടി രൂപയാണ് ജില്ലയ്ക്ക് അനുവദിച്ചത്. ഇതുവലിയ നേട്ടമാണെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി. ദിവ്യ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി. ജയബാലന്‍, വി.കെ. സുരേഷ് ബാബു, സെക്രട്ടറി ശ്രീജിത്ത്, അംഗം അന്‍സാരി തില്ലങ്കേരി എന്നിവര്‍ പ്രസംഗിച്ചു.