ഐപിഎല്‍ വിദേശത്തേക്കു മാറ്റരുതെന്ന് അനില്‍ കുംബ്ലെ

sp-anilkumbleതിരുവനന്തപുരം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ വിദേശത്തേക്കു മാറ്റുന്നതിനോടു താത്പര്യമില്ലെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെ. ഐപിഎല്‍ ഒരു ആഗോള ബ്രാന്‍ഡായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. ഇത് ഇന്ത്യക്ക് ധാരാളം വരുമാനം നേടിത്തരുന്നുണ്്ട്. അതുകൊണ്്ടു തന്നെ ഐപിഎല്‍ വിദേശത്തേക്കു മാറ്റുന്നതിനോട് താത്പര്യപ്പെടുന്നില്ല-കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ കുംബ്ലെ പറഞ്ഞു.

കൊടുംവരള്‍ച്ചയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നടത്തേണ്്ട ഐപിഎല്‍ മത്സരങ്ങള്‍ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് 2017 സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യക്കു പുറത്തേക്കു മാറ്റാന്‍ ശ്രമിക്കുന്നതായി ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ സൂചന നല്‍കിയത്.

Related posts