ഐഫോണ്‍ വാങ്ങാന്‍ കുഞ്ഞിനെ വിറ്റു !

babyബെയ്ജിംഗ്: ഐഫോണും ബൈക്കും വാങ്ങാന്‍ പണമുണ്ടാക്കാനായി ചൈനയില്‍ നവജാത ശിശുവിനെ മാതാപിതാക്കള്‍ ലേലത്തില്‍ വിറ്റു. സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കിയാണു വിറ്റത്. 18 ദിവസം പ്രായമായ കുട്ടിക്ക് 2500 പൗണ്ട് വില ലഭിച്ചു.

കുട്ടിയെ വില്‍ക്കുന്നത് കുറ്റകരമാണെന്ന് അറിവില്ലായിരുന്നുവെന്ന് അറസ്റ്റിനെത്തിയ പോലീസിനോടു 19കാരിയായ മാതാവ് സിയാവോ മെയ് പറഞ്ഞു. കുട്ടിയുടെ പിതാവ് 19 കാരനായ ഡുവാനെ മൂന്നു വര്‍ഷം തടവിനുശിക്ഷിച്ചു.മാതാവിന് രണ്ടുവര്‍ഷം തടവുവിധിച്ചെങ്കിലും ശിക്ഷ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. കുട്ടിയെ വാങ്ങിയ ആളുടെ പേര് പുറത്തുവിട്ടിട്ടില്ല.സഹോദരിക്കു നല്‍കാനാണു കുട്ടിയെ വാങ്ങിയതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞതായി പീപ്പിള്‍സ് ഡെയിലി റിപ്പോര്‍ട്ടു ചെയ്തു.

Related posts