ഐശ്വര്യ എന്തുകൊണ്ട് വന്നില്ല! പിന്നില്‍ ബച്ചനോ?

ഐശ്വര്യ റായിയുടെ സരബ്ജിത്- ആദ്യ പോസ്റ്റര്‍ പുറത്ത്യെ ദില്‍ ഹെ മുഷ്കില്‍ എന്ന കരണ്‍ ജോഹര്‍ ചിത്രത്തിലെ നായികമാരിലൊരാളാണ് ഐശ്വര്യറായ്. ചിത്രം റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിന്റെ പ്രമോഷനെത്തില്ലെന്ന് ചിത്രത്തിലെ ഒരു നായിക ഐശ്വര്യ അറിയിച്ചിരിക്കുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ തന്നെ ഒട്ടേറെ ചര്‍ച്ചകള്‍ക്കിടം നല്കിയിരുന്നു.

ഐശ്വര്യറായിയും രണ്‍ബീര്‍ കപൂറും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ കണ്ട് അമിതാഭ് പ്രതികരിച്ചെന്നും ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കരണ്‍ജോഹറിനോട് പറഞ്ഞതായുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതുകൊണ്ടു തന്നെയാണത്രേ ഐശ്വര്യ പ്രമോഷന്‍ പരിപാടികളില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ടുള്ള മിക്കപരിപാടികളിലും സാധാരണ ഐശ്വര്യറായ് പങ്കെടുക്കാറുണ്ട്.

എന്നാല്‍ യെ ദില്‍ ഹെ മുഷ്കില്‍ എന്ന ചിത്രത്തിന്റെ പ്രമോഷനെത്തില്ലെന്നാണ് താരം അറിയിച്ചത്. അനുഷ്ക്ക ശര്‍മയാണ് ചിത്രത്തിലെ മറ്റൊരു നായിക. ഐശ്വര്യയുടെ അഭാവത്തില്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ ചിത്രത്തിലെ മറ്റു താരങ്ങളായ അനുഷ്ക്ക ശര്‍മ്മയും രണ്‍ബീര്‍ കപൂറും നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഐശ്വര്യയുടെ എല്ലാ ചിത്രങ്ങളുടെയും ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്ന അമിതാഭ് ഈ ചിത്രത്തിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്തില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമിതാഭിനു പുറമെ അഭിഷേക് ബച്ചനും പ്രതികരിച്ചില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം  മകള്‍ ആരാധ്യയുടെ കൂടെ സമയം ചെലവഴിക്കുന്നതിനു വേണ്ടിയാണ് ചിത്രത്തിന്റെ പ്രമോഷനില്ലെന്ന് ഐശ്വര്യ അറിയിച്ചതെന്നാണ് നടിയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Related posts