ഐശ്വര്യ മേനോന്‍ തെലുങ്കിലേക്ക്

iswarya090616മണ്‍സൂണ്‍ മാംഗോസിന് ശേഷം ഐശ്വര്യ മേനോനെ  മറ്റ് സിനിമകളിലൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ താരം തിരക്കില്‍ തന്നെയാണ്. തമിഴ് സിനിമയായ വീരയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കേ തന്നെ ഇപ്പോള്‍ തെലുങ്കില്‍ നിന്നും വിളി വന്നിരിക്കുകയാണ്.

ഇതുവരെ താരം കരാര്‍ ഒപ്പിട്ടിട്ടില്ല. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താരം സമ്മതിച്ചുവെന്നും ഉടന്‍ തന്നെ കരാറില്‍ ഒപ്പിടുമെന്നുമാണ് തെലുങ്ക് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. രാജാറാമിന്റെ ഷൂട്ടിംഗ് കഴിഞ്ഞായിരിക്കും തെലുങ്ക് ചിത്രവുമായുള്ള കരാര്‍ ഐശ്വര്യ ഒപ്പിടുക എന്നാണ് അറിയുന്നത്.

Related posts