ഒഞ്ചിയത്ത് രാത്രിയില്‍ ടിപി സ്തൂപം തകര്‍ത്ത നിലയില്‍

KKD-TPവടകര: ടി.പി.ചന്ദ്രശേഖരന്റെ വീടിനു സമീപം മണ്ടോടിതാഴ വയലിലെ സ്തൂപം തകര്‍ത്ത നിലയില്‍. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.  ഒഞ്ചിയത്തും പരിസരത്തും ആര്‍എംപിഐ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായ അക്രമവും വധഭീഷണിയും നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ അതിക്രമം. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ കെ.കെ.രമയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എടച്ചേരി പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തിയിരുന്നു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്പി ഉറപ്പു നല്‍കിയതിന്റെ പിന്നാലെയാണ് ടിപിയുടെ വീടിനരികിലെ സ്തൂപം തകര്‍ത്തിരിക്കുന്നത്.

ടിപി യുടെ വീട്ടിലേക്കു പോകുന്ന റോഡില്‍ സ്ഥാപിച്ച സ്തൂപത്തിലെ നക്ഷത്രം അടിച്ചുനശിപ്പിച്ചു. ഇത് നാട്ടുകാരില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കി. വൈകുന്നേരം ഒഞ്ചിയത്ത് പ്രകടനം നടക്കും. സ്ഥലത്ത് ചോമ്പാല പോലീസ് കാവല്‍ ഏര്‍പെടുത്തി.

Related posts