ചേര്‍ത്തല: ഒന്നരലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി കൊച്ചി സ്വദേശികളായ രണ്ടുപേരെ ചേര്‍ത്തല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നു പോലീസ് പിടികൂടി. കൊച്ചി മട്ടാഞ്ചേരി സുജനിവാസില്‍ രജീന്ദ്രന്‍(54), തോപ്പുംപടി കൊച്ചങ്ങാടി ചൂണ്ടിപറമ്പില്‍ അനീഷ്(30) എന്നിവരാണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നാലരചാക്ക് ചാക്ക് പുകയില ഉല്‍പന്നം, 128 കെട്ട് ബംഗാള്‍ ബീഡി, വ്യാജ സിഗ ററ്റുകള്‍ എന്നിവ കണ്ടെടുത്തത്.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡിവൈഎസ്പി ആര്‍.റെസ്റ്റോം, സിഐ കെ.ജി മോഹന്‍ലാല്‍, എസ്‌ഐ എ.വി സൈജു എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. വിദ്യാലയങ്ങള്‍ക്ക് സമീപത്ത് ഇടനിലക്കാര്‍ മുഖേനയാണ് ഇവര്‍ ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നത്. ഇവര്‍ക്കെതിരെ എറണാകുളത്ത് സമാനമായ കേസുണ്ട്. ഇടനിലക്കാര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.