ഒരുകോടി രൂപയുടെ കള്ളനോട്ടുമായി പാക് പൗരന്‍ പിടിയില്‍

curencyകാഠ്മണ്ഡു: ഒരുകോടി രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുമായി പാക്കിസ്ഥാന്‍ സ്വദേശിയുള്‍പ്പെടെ ആറുപേരെ നേപ്പാളീസ് പോലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്നു നാലു കിലോമീറ്റര്‍ മാറി താമേല്‍ എന്ന വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്നു നാദിന്‍ മുഹമ്മദ് എന്ന പാക് പൗരനും അഞ്ചു നേപ്പാളുകാരുമാണു പിടിയിലായത്. അഞ്ഞൂറിന്റെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്.

കള്ളനോട്ട് അച്ചടിച്ചു വിതരണംചെയ്തുവരുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നു പോലീസ് പറഞ്ഞു. ഏറെ നാളത്തെ നീരീക്ഷണത്തിനൊടുവിലാണ് ഇവര്‍ വലയിലായത്.

Related posts