ഒരുദിവസം മതിയാകുമോ പോലീസിന് ? ഉത്തരങ്ങള്‍ കിട്ടാത്ത ചോദ്യങ്ങള്‍ ഇനിയും ബാക്കി! മൃഗപീഡനക്കേസില്‍ തെളിവെടുപ്പിനായി അമിറുള്‍ ഇസ്‌ലാം ഒരുദിവസം പോലീസ് കസ്റ്റഡിയില്‍

jishaകൊച്ചി: ജിഷാ കൊലക്കേസ് പ്രതി അമിറുള്‍ ഇസ്‌ലാമിനെ ഒരു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു.  കുറുപ്പംപടി കോടതിയാണ് മൃഗപീഡനക്കേസില്‍ കൂടുതല്‍ തെളിവെടുപ്പിനായി അമിറുള്‍ ഇസ്‌ലാമിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു കുറുപ്പംപടി പോലീസ് ആവശ്യപ്പെട്ടത്. കസറ്റഡിയിലെടുത്ത അമിറുളിനെ കുറുപ്പംപടി സിഐ ഓഫീസില്‍ എത്തിച്ചു. ഇന്നും നാളെയും സംഭവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ അമിറുളിനെ എത്തിച്ചു തെളിവെടുപ്പ് നടത്തും. തെളിവെടുപ്പിനു ശേഷം നാളെ വൈകുന്നേരം വീണ്ടും അമിറുളിനെ കുറുപ്പംപടി കോടതിയില്‍ ഹാജരാക്കും.

Related posts