ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഗോവയിലുണ്ടെന്ന് പപ്പരാസികള്‍ കണ്ടെത്തിയിരിക്കുന്നു. ദമ്പതികളെപ്പോലെ ഇരുവരും ഗോവയുടെ മണ്ണില്‍ ചുറ്റിക്കറങ്ങുകയാണത്രേ.
ഗോവയില്‍ നടന്ന ഐഎസ്എല്‍ മാച്ച് കാണാനാണ് ഇരുവരും ഇവിടെ എത്തിയതെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും ഇരുവരുടെയും ലക്ഷ്യം ഒത്തൊരുമിച്ച് കുറേ സമയം എന്നതാണെന്നാണ് പപ്പരാസികളുടെ വീക്ഷണം. ഇന്ത്യ-ന്യൂസിലന്‍ഡ് ക്രിക്കറ്റ് പരമ്പരയുമായി ബന്ധപ്പെട്ട വിരാട് കോഹ്‌ലി തിരക്കിലായിരുന്നു. അനുഷ്കയാവട്ടെ, യേ ദില്‍ ഹെ മുഷ്കില്‍ സിനിമയുടെ റിലീസിംഗുമായും തിരക്കിലായിരുന്നു.
തിരക്കുകള്‍ക്കെല്ലാം താല്ക്കാലിക വിരാമമായതോടെയാണ് ഇരുവരും ഗോവയില്‍ അടിച്ചുപൊളിക്കാന്‍ വന്നിരിക്കുന്നത്. അടുത്തിടെ നടന്ന ഐഎസ്എല്‍ മാച്ച് കാണാന്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്കുശേഷമാണ് ഇരുവരും പൊതുജനങ്ങളുടെ മുമ്പില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.