കൊച്ചി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ തലമുറമാറ്റം വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. കെപിസിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച രാജീവ് ഗാന്ധി സദ്ഭാവന സംഗമം എറണാകുളം രാജേന്ദ്ര മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടായി. കേരളത്തില്‍ ഭരണത്തുടര്‍ച്ച ഇല്ലാതെപോയത് തമ്മില്‍ തല്ലുകൊണ്ടാണ്. ഒരുമിച്ച് ഫോട്ടോ എടുത്തത് കൊണ്ട് കാര്യമില്ല. കോണ്‍ഗ്രസിലെ തമ്മില്‍ തല്ല് തുടര്‍ന്നാല്‍ ഭരണത്തില്‍ തിരിച്ചുവരാനാവില്ല. അകന്നുപോയവരെ തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
ഒരുമിച്ച് ഫോട്ടോ എടുത്തത് കൊണ്ട് കാര്യമില്ല; കോണ്‍ഗ്രസിലെ തമ്മില്‍ തല്ല് തുടര്‍ന്നാല്‍ ഭരണത്തില്‍ തിരിച്ചുവരാനാവില്ലെന്ന് എ.കെ.ആന്റണി
