ഒരാള്‍ കുപ്പിയിലെഴുതിയ സന്ദേശം ഒരു നൂറ്റാണ്ടിനു ശേഷം മറ്റൊരാള്‍ കൈപറ്റുക അതിവിചിത്രമായ കാര്യം അല്ലേ. എന്നാല്‍ സംഗതി സത്യമാണ്. ജര്‍മന്‍ പോസ്റ്റല്‍ ജീവനക്കാരനായ മരിയാനെ വിങ്കഌറിന് കിട്ടിയ കുപ്പിയിലെ സന്ദേശത്തിന്റെ പഴക്കം 108 വര്‍ഷമാണ്.99 വര്‍ഷവും 43 ദിവസവും പ്രായമുള്ള കുപ്പി സന്ദേശത്തിന്റെ പേരിലാണ് നിലവിലെ ഗിന്നസ് റിക്കാര്‍ഡ്.
അവധിദിവസം ആഘോഷിക്കാന്‍ ജര്‍മനിയുടെ വടക്കായുള്ള ഫ്രിസിയന്‍ ദ്വീപിലെത്തിയ വിങ്കഌറിന് അവിചാരിതമായിയാണ് ഈ കുപ്പി ലഭിക്കുന്നത്. കുപ്പിയുടെ അകത്ത് ഇത് പൊട്ടിക്കുക എന്നെഴുതിയിരുന്നു. കുപ്പി പൊട്ടിച്ച വിങ്കഌക്ക് അകത്തുനിന്നും ഒരു പോസ്റ്റ് കാര്‍ഡ് ലഭിച്ചു.കാര്‍ഡിലെ വിവരമനുസരിച്ച് ബ്രിട്ടീഷ് മറൈന്‍ ബയോളജിസ്റ്റായ ജോര്‍ജ് പാര്‍ക്കര്‍ ബിഡര്‍ 1906 നവംബര്‍ 30 ന് ഇംഗഌണ്ടിന്റെ വടക്കന്‍ തീരത്തു നിന്നും കടലിലേക്കു വലിച്ചെറിഞ്ഞതായിരുന്നു ഇത്. ഈ കുപ്പി കിട്ടുന്നവര്‍ അത് എവിടെ നിന്നുമാണ് കിട്ടിയത്, മീന്‍ പിടിത്തക്കാരുടെ വലയില്‍ കുടുങ്ങിയതാണോ എങ്കില്‍ മീന്‍ പിടിത്തക്കാരുടെ ബോട്ടിന്റെ പേര് തുടങ്ങിയ വസ്തുതകള്‍ കാര്‍ഡില്‍ എഴുതിച്ചേര്‍ക്കണമെന്നും പറയുന്നുണ്ട്.
കാര്‍ഡ് പ്ലിമൗത്തിലുള്ള മറൈന്‍ ബയോളജിക്കല്‍ അസോസിയേഷനില്‍ തിരികെ എത്തിക്കുന്നവര്‍ക്ക് പ്രതിഫലമായി ഒരു ഷില്ലിംഗ് ലഭിക്കുമെന്നും പറയുന്നു.1904-06 കാലഘട്ടത്തില്‍ 1020 കുപ്പികള്‍ ബിഡര്‍ ഇത്തരത്തില്‍ കടലിലൊഴുക്കിയെന്നാണ് കരുതപ്പെടുന്നത്.
യൂറോപ്പിന്റെ പലഭാഗത്തു നിന്നും ബിഡറിന് കുപ്പികളില്‍ പലതും തിരിച്ചു കിട്ടിയിട്ടുമുണ്ട്.1939-45 കാലയളവില്‍ ബ്രിട്ടീഷ് മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന്റെ പ്രസിഡന്റായിരുന്ന ബിഡര്‍ 1954ല്‍ തന്റെ 91-ാം വയസ്സില്‍ അന്തരിച്ചു. ബിഡറിന്റെ അഡ്രസില്‍ പോസ്റ്റ്കാര്‍ഡ് അയച്ചു കൊടുത്ത വിങ്കഌറിന് മറൈന്‍ അസോസിയേഷന് നന്ദി അറിയിച്ചു കൊണ്ടൊരു കത്തെഴുതി. കൂടെ പഴയൊരു ഷില്ലിംഗും….