ഒരു പാലമിട്ടാല്‍…! പാലത്തില്‍ കഞ്ചാവെത്തിച്ച് വില്പന നടത്തിയ യുവാവ് പിടിയില്‍; ഒന്നര കിലോ കഞ്ചാവ് വീട്ടില്‍ ഉണ്ടെന്ന് പ്രതി

kanjavഅമരവിള : മാറനല്ലൂര്‍ പഞ്ചായത്തില്‍ വില്പനയ്ക്കായി എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിലായി. കണ്ടല തൂങ്ങാംപാറ ഹരിജന്‍ കോളനിയില്‍ പ്രമോദ് (32) ആണ് അമരവിള എക്‌സൈസ് സംഘത്തിന്റെ പിടിയിലായത് .മാറനല്ലൂര്‍ അരുവിക്കര പാലത്തില്‍ കഞ്ചാവെത്തിച്ച് വില്പന നടത്തുന്നതിനിടയിലാണ് പ്രതി എക്‌സൈസിന്റെ വലയിലായത്. പിടികൂടുമ്പോള്‍ അഞ്ചു പൊതിയോളം കഞ്ചാവാണ് പ്രതിയുടെ പക്കല്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് എക്‌സൈസിന്റെ ചോദ്യം ചെയ്യലില്‍ ഒന്നര കിലോ കഞ്ചാവ് തൂങ്ങാപാറയിലെ പ്രതിയുടെ വീട്ടില്‍ ഉണ്ടെന്ന് അറിയുകയും അവിടെ നിന്നത് കണ്ടെടുക്കുകയും ചെയ്തു. കാട്ടാക്കട മാറനല്ലൂര്‍ സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ നിരവധി കേസുകളുണ്ട് .ഓട്ടോയില്‍ കറങ്ങി നടന്നാണ് ഇയാള്‍ കഞ്ചാവ് വില്പ്പന നടത്തുന്നതെന്നും എക്‌സെസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു . പരിശോധനയ്ക്ക് അമരവിള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. എസ്. ബിനു നേതൃത്വം നല്കി.

Related posts