ഓം ശാന്തി ഓശാന എന്ന ചിത്ര ത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ഒരു മുത്തശി ഗദ 14ന് തിയറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ പേര് പോലെ തന്നെ തീര്‍ത്തും പുതുമയാര്‍ന്നതാണ് പുറത്തിറങ്ങിയ ട്രെയിലറും. എല്ലാവര്‍ക്കും പ്രശ്‌നമുണ്ടാക്കുന്ന ഒരു മുത്തശ്ശിയാണ് കഥയിലെ നായിക. കുടുംബ പ്രേക്ഷകരാണ് ഈ സിനിമയുടെ ലക്ഷ്യം എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തം.മുത്തശി ഉള്‍പ്പടെ കഥയിലെ മിക്ക കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്.
സുരാജ് വെഞ്ഞാറമൂട്, ലെന, വിജയരാഘവന്‍, വിനീത് ശ്രീനിവാസന്‍, രമേഷ് പിഷാരടി, അപര്‍ണ ബാലമുരളി, ലാല്‍ ജോസ്, രണ്‍ജി പണിക്കര്‍ തുടങ്ങിയ പരിചിത മുഖങ്ങളും കഥാപാത്രങ്ങളാണ്. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രാഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സമീറ സനീഷാണ് വസ്ത്രാലങ്കാരം. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലൈന്‍ പ്രൊഡ്യൂസര്‍ കെ. ആര്‍ മണി.