എന്നെ നിരന്തരമായി പീഡിപ്പിക്കുന്നു..! ഷ​മി​ക്ക് ഒ​രു പാ​ക്കി​സ്ഥാ​ൻ​കാ​രി​യുമാ​യും ദു​ബായി​ലു​ള്ള സ്ത്രീ​യു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് ഹ​സി​ൻ; ക്രിക്കറ്റ് താരം ഷമിക്കെതിരേ ആരോപണവുമായി ഭാര്യ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം മു​ഹ​മ്മ​ദ് ഷ​മി​ക്കെ​തി​രേ ഭാ​ര്യ ഹ​സി​ൻ ജ​ഹാ​ൻ പോ​ലീ​സി​നെ സ​മീ​പി​ച്ചു. ര​ണ്ടു വ​ർ​ഷ​മാ​യി ഷ​മി ത​ന്നെ നി​ര​ന്ത​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഇ​ന്ന​ലെ ഹ​സി​ൻ ഫേ​സ്ബു​ക്കി​ലൂ​ടെ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് ഹ​സി​നും വ​ക്കീ​ലും കൂ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. ഷ​മി​ക്ക് ഒ​രു പാ​ക്കി​സ്ഥാ​ൻ​കാ​രി​യുമാ​യും ദു​ബായി​ലു​ള്ള സ്ത്രീ​യു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന് ഹ​സി​ൻ ആ​രോ​പി​ച്ചു.

ഷ​മി പാ​ക്കി​സ്ഥാ​നി യു​വ​തി​യു​മാ​യി ന​ട​ത്തി​യ ചാ​റ്റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടാ​ണു തെ​ളി​വാ​യി അ​വ​ർ പു​റ​ത്തു​വി​ട്ട​ത്. ഷ​മി മ​റ്റു സ്ത്രീ​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും ഹ​സി​ൻ പോ​സ്റ്റ് ചെ​യ്തു. ഈ ​സ്ത്രീ​ക​ളു​ടെ മൊ​ബൈ​ൽ ന​ന്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ളും ഹ​സി​ൻ പു​റ​ത്തു​വി​ട്ടു. 2015 ജൂ​ലൈ​യി​ൽ ത​ങ്ങ​ൾ​ക്കു പെ​ണ്‍​കു​ഞ്ഞു പി​റ​ന്ന ശേ​ഷ​മാ​ണു ഷ​മി പീ​ഡി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം ക​ഴി​ഞ്ഞു നാ​ട്ടി​ലേ​ക്കു വ​രു​ന്ന വ​ഴി​യി​ൽ ഷ​മി ദു​ബാ​യി​ൽ ഇ​റ​ങ്ങി​യെ​ന്നും അ​വി​ടെ മ​റ്റൊ​രു സ്ത്രീ​യോ​ടൊ​പ്പം ക​ഴി​ഞ്ഞ​താ​യും ഹ​സി​ൻ ആ​രോ​പി​ച്ചു. ഭ​ർ​ത്താ​വി​ന്‍റെ ഫോ​ണി​ൽ​നി​ന്നാ​ണ് ഇ​തി​നു​ള്ള തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യ​തെ​ന്നും ഹ​സി​ൻ പ​റ​ഞ്ഞു.

ധ​ർ​മ​ശാ​ല​യി​ൽ ത​ന്നെ​യും കൂ​ടെ കൊ​ണ്ടു​പോ​കാ​ൻ അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും ഷ​മി വി​സ​മ്മ​തി​ച്ചു. അ​വി​ടെ​യെ​ത്തി​യ ശേ​ഷം ഫോ​ണി​ൽ വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ച​താ​യും ഹ​സി​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഭാ​ര്യ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന മ​റു​പ​ടി​യു​മാ​യി ഷ​മി രം​ഗ​ത്തെ​ത്തി.

ത​ന്‍റെ ക​രി​യ​ർ ത​ക​ർ​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ക്കു​ക​യാ​ണെ​ന്നും ഇ​ന്ത്യ​ൻ താ​രം ആ​രോ​പി​ച്ചു. ഹ​സി​ന്‍റെ ആ​രോ​പ​ണം വ​ന്ന​തി​നു പി​ന്നാ​ലെ ബി​സി​സി​ഐ ക​ളി​ക്കാ​രു​ടെ പു​തി​യ ക​രാ​ർ പ​ട്ടി​ക​യി​ൽ​നി​ന്നു ഷ​മി​യെ ഒ​ഴി​വാ​ക്കി.

Related posts