ഒരു രാത്രിയിലെ പരിപാടിക്ക് എത്ര രൂപയാണെന്നു ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ താന്‍ തല്ലി എന്ന വാര്‍ത്തനിഷേധിച്ചു ബോളിവുഡ് താരം സണ്ണി ലിയോണ്‍ രംഗത്ത്. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. വസ്തുതകള്‍ മനസിലാക്കാതെയാണ് സംഭവം ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് സണ്ണി ട്വിറ്ററിലൂടെ പറഞ്ഞു. സണ്ണി ലിയോണിന്റെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഇക്കാര്യം നിഷേ ധിച്ചു. സണ്ണി ലിയോണ്‍ അടിച്ചു എന്ന് പറയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇതുവരെ പരാതി കൊടുത്തതായും റിപ്പോര്‍ട്ടുകളില്ല.
ഹോളി ആഘോഷങ്ങളുടെ ഭാഗമായി സൂററ്റിലെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ലിയോണിനോട് അര്‍ഥം വെച്ചുള്ള ചോദ്യം ചോദിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരമായതിന് ശേഷം എത്രയാണ് രാത്രി പരിപാടിക്ക് ഈടാക്കുന്നത് എന്നായിരുന്നു ചോദ്യം. ചോദ്യം വ്യക്തമായില്ല എന്ന് പറഞ്ഞ സണ്ണി ലിയോണിനോട് താങ്കള്‍ നേരത്തെ പോണ്‍ താരമായിരുന്നല്ലോ, ഇപ്പോള്‍ ബോളിവുഡ് താരമാണ്. ഇപ്പോള്‍ എത്രയാണ് രാത്രി പരിപാടിക്ക് ഈടാക്കുന്നത് എന്ന് ഇയാള്‍ വീണ്ടും ചോദിച്ചു. ഇതോടെ സണ്ണി ലിയോണ്‍ ഇയാളുടെ കരണത്ത് അടിക്കുകയായിരുന്നു എന്നാണ് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.