ഐറിസ് എന്ന ആറുവയസുകാരിയുടെ ജീവിതം ധൂല എന്ന പൂച്ചക്കുട്ടി എങ്ങനെ മാറ്റിമറിച്ചുവെന്നാണു അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായ ഒരു വീഡിയോ കാണിച്ചു തരുന്നത്. ഓട്ടിസം ബാധിച്ച ഈ കുട്ടി ഒരിക്കലും സംസാരിക്കില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. ആ സമയത്താണു മാതാപിതാക്കള്‍ ഇവള്‍ക്കു പൂച്ചയെ വാങ്ങിക്കൊടുത്തത്. പൂച്ചയ്ക്ക് നിര്‍ദേശങ്ങള്‍ നല്കുന്ന ഐറിസിനെയാണു പിന്നീടവര്‍ കണ്ടത്.
പഴയ സുഹൃത്തുക്കളെ പോലെയാണ് ആദ്യദിവസം മുതല്‍ ഇരുവരും തമ്മില്‍ പെരുമാറാന്‍ തുടങ്ങിയതെന്നു അമ്മ പറയുന്നു. വെള്ളത്തെ ഭയപ്പെട്ടിരുന്ന ഇവള് ഇപ്പോള്‍ പൂച്ചയുടെ കൂടെയാണു കുളിക്കുന്നത്. ഇവരുടെ ബന്ധത്തെക്കുറിച്ചു ഐറിസിന്റെ അമ്മയായ ആരബെല്ല എഴുതിയ പുസ്തകം കഴിഞ്ഞ മാസം പുറത്തിറങ്ങിയിരുന്നു.