വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കു പീഡനം ! റിസോര്‍ട്ട് ഉടമയും സുഹൃത്തും പിടിയില്‍;പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

വയനാട്: വയനാട് വൈത്തിരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച രണ്ട് യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. വൈത്തിരി കോളിച്ചാലിലെ ഗ്രീന്‍ഹോപ്പര്‍ റിസോര്‍ട്ടില്‍ ശനിയാഴ്ച പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്. റിസോര്‍ട്ട് ഉടമയെയും സുഹൃത്തിനെയുമാണ് വൈത്തിരി പോലീസ് പിടികൂടിയത്. പെരിന്തല്‍മണ്ണ പാലത്തിങ്കല്‍ ശ്രീവത്സന്‍ (37), സുഹൃത്ത് കോഴിക്കോട് മായനാട് ഗീതം ഹൗസില്‍ രഞ്ജിത്ത് (26) എന്നിവരാണ് അറസ്റ്റിലായത്.

മാവോവാദി സാന്നിധ്യമുള്ള പ്രദേശമായതിനാലാല്‍ പൊലീസ് റിസോര്‍ട്ടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് പൊലീസ് ജില്ലയില്‍ റെയ്ഡ് നടത്തുകയായിരുന്നു. ശ്രീവത്സനാണ് റിസോര്‍ട്ട് ലീസിനെടുത്തത്. സുഹൃത്തായ രഞ്ജിത്ത് റിസോര്‍ട്ടിലെ തൊഴിലാളിയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. ഇരുവരുടെയും പേരില്‍ പോക്‌സോ കേസ് ചുമത്തി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ റിസോര്‍ട്ടുകളില്‍ എത്തിച്ച് പീഡിപ്പിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെ റെയ്ഡ് ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. പീഡനം നടന്ന റിസോര്‍ട്ട് അടച്ചുപൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

Related posts