നെയ്യാറ്റിന്‍കര: ഓണം മലയാണ്മയുടെ സംസ്കാരത്തിന്റെ അടയാളമാണെന്നും ഇന്നല്ലെങ്കില്‍ നാളെ നല്ല കാലം വരുമെന്ന പ്രതീക്ഷയാണെന്നും അഡ്വ. ഐ.ബി സതീഷ് എംഎല്‍എ. തിട്ടവേലിക്കര റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോ ഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. റസിഡന്റ്‌സ് അസോസി യേഷനുകള്‍ക്ക് ഇക്കാലത്ത് വലിയ പ്രസക്തിയുണ്ട്. ജൈവപച്ചക്കറി കൃഷി നാം പ്രോത്സാഹിപ്പിക്കുന്നു. കൃഷിയുമായി ബന്ധപ്പെട്ട കൊച്ചു കൊച്ചു സംരംഭങ്ങള്‍ നാട്ടില്‍ വ്യാപകമാണ്. ജീവിതശൈലീ രോഗങ്ങളും ഭക്ഷണക്രമവുമാണ് ഇന്നത്തെ പ്രധാന പ്രശ്‌നങ്ങള്‍.
മുപ്പതിലും നാല്‍പ്പതിലുമൊക്കെ അര്‍ബുദ ബാധിതരായി ആളുകള്‍ മരണത്തിന് കീഴടങ്ങുന്നു. 42 ശതമാനം സ്ത്രീകളും തൈറോയ്ഡ് ബാധിതരാണെന്ന് ഒരു പഠന റിപ്പോര്‍ട്ട് അറിഞ്ഞു. വരുമാനത്തിന്റെ നല്ലൊരു ശതമാനവും നാം നല്‍കുന്നത് മരുന്നുകള്‍ വാങ്ങാനാണ്. ഇതിനൊക്കെയൊരു പ്രതിരോധം എന്ന തോന്നല്‍ സമൂഹത്തിലുണ്ടായി. ഉദാഹരണം എറണാകുളം ജില്ല. അവിടെ വീടുകളില്‍ മട്ടുപ്പാവ് കൃഷിയും അടുക്കളത്തോട്ടവും വ്യാപിച്ചു.
എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരം കണ്ടെത്തേണ്ട ബാധ്യത സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുമാണെന്നത് പഴഞ്ചന്‍ ചിന്താഗതിയാണെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. തിട്ടവേലിക്കര റസിഡന്റ്‌സ് അസോസിയേഷന്‍ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച യോഗത്തില്‍ അസോസി യേഷന്‍ പ്രസിഡന്റ് അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിശ്വാമിത്ര വിജയന്‍, കെ. ശശിധരന്‍, അസോസിയേഷന്‍ രക്ഷാധികാരി ബാലരാമപുരം ശശി, സെക്രട്ടറി അരുവിപ്പുറം സുരേന്ദ്രന്‍, ട്രഷറര്‍ എസ്. ദില്‍ജിത്ത്, മാധ്യമപ്രവര്‍ത്തകന്‍ ഗിരീഷ് പരുത്തിമഠം എന്നിവര്‍ സംബന്ധിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.