തിരുവനന്തപുരം: ഓണക്കാലത്തെ മദ്യവില്‍പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15.99 ശതമാനം വര്‍ധനവുണ്്ടായതായി കണക്കുകള്‍. കഴിഞ്ഞ എട്ടുദിവസംകൊണ്ട് 409.55 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം 353.08 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്.
ഈ മാസം ഒന്നുമുതല്‍ ഉത്രാടദിനം വരെയുള്ള 13 ദിവസംകൊണ്്ട് വിറ്റത് 532.34 കോടി രൂപയുടെ മദ്യമാണെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇത്തവണ ഉത്രാടദിനത്തില്‍ മാത്രം 58.01 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം ഇത് 59 കോടിയായിരുന്നു. ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇരിങ്ങാലക്കുടയിലാണ്. ഓണക്കാലത്താകെ 53.84 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.വരുമാനത്തില്‍ വര്‍ധനവുണ്്ടായെങ്കിലും മദ്യത്തിന്റെ വില വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ മദ്യ ഉപഭോഗത്തില്‍ വര്‍ധനവുണ്്ടായിട്ടുണേ്്ടാ എന്ന കാര്യം വ്യക്തമല്ല.