ഓണത്തെ വരവേറ്റ് 300 കുട്ടികളുടെ തിരുവാതിര ശ്രദ്ധേയമായി

fb-thiruvathira

പത്തനംതിട്ട: മേരിമാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ 15-ാം വാര്‍ഷികത്തിനു തുടക്കംകുറിച്ച് ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന മെഗാതിരുവാതിരയില്‍ മൂന്നു മുതല്‍ 12 വരെ ക്ലാസുകളിലെ 300 ഓളം പെണ്‍കുട്ടികള്‍ പങ്കെടുത്തു. ഇന്നലെ രാവിലെ സ്കൂള്‍ അങ്കണത്തില്‍ നടന്ന തിരുവാതിരയാണ് പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായത്. പരിശീലനത്തിലൂടെ സിദ്ധിച്ച ചുവടുവയ്പുകള്‍ ഏറെ ആകര്‍ഷണീയവുമായി. തുടര്‍ന്നു നടന്ന സമ്മേളനം എംഎസിടി സെഷന്‍സ് ജഡ്ജി എസ്.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റോയി മാത്യു റോയി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വിനയഗ്രേസ് പ്രസംഗിച്ചു.

Related posts