ഓണസമ്മാനവുമായി അവര്‍ കാരുണ്യയിലെത്തി…

TVM-ONAMപോത്തന്‍കോട്: കാരുണ്യ സ്‌പെഷല്‍ സ്കൂളിലെ ഭിന്നശേ ഷിക്കാരായ കുട്ടികള്‍ക്കുള്ള  ഓണസമ്മാനവുമായി തോന്നയ്ക്കല്‍ പാട്ടത്തില്‍ ഗവ എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ എത്തി . ഓണാഘോഷങ്ങളുടെ ഭാഗമായി പോത്തന്‍കോട് ഗ്രാമപഞ്ചായത്ത്  കാരുണ്യ സ്‌പെഷല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മഞ്ഞക്കോടിയും ഓണക്കോടിയും ഓണസദ്യയും ഒരുക്കിയിരുന്നു. ഓണസമ്മാനവുമായി എത്തിയ പാട്ടത്തില്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ കാരുണ്യയിലെ വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ പഞ്ചായത്തിലെത്തി.

ഗ്രാമപഞ്ചായത്ത്  പ്രസിഡന്റെ് വേണുഗോപാലന്‍ നായരും സെക്രട്ടറി കെ.ബാബുവും  ചേര്‍ന്ന് സകൂളിലെ വിദ്യാര്‍ഥികളെയും അദ്ധ്യാപകരെയും സ്വീകരിച്ചു. പാട്ടത്തില്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ കാരുണ്യയിലെ വിദ്യാര്‍ഥികള്‍ക്ക് ഓണസമ്മാനങ്ങളും മധുരപലഹാരങ്ങളും നല്‍കി. അവരോടൊപ്പം ഓണപ്പാട്ടുകള്‍ പാടിയും നൃത്തം ചെയ്തും  ഓണാഘോഷത്തില്‍ പങ്കു ചേര്‍ന്നു.അവരോടൊപ്പം ഓണസദ്യയും കഴിച്ചാണ് അവര്‍ പിരിഞ്ഞത്.

തോന്നയ്ക്കല്‍ പാട്ടത്തില്‍ സ്കൂളിലെ പ്രഥമാദ്ധ്യാപിക റബിയ,   സീനിയര്‍ അസിസ്റ്റന്റെ്   ബീന അദ്ധ്യാപക രായ ഷംല, സുജ, സുധീര്‍, പി.ടി.എ വൈസ്പ്രസിഡന്റെ് ബീന പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ എത്തിയത്. കാരുണ്യ സ്‌പെഷ്യല്‍ സ്കൂളിലെ അദ്ധ്യാപകരായ സുജിമ, ലീലാമ്മ, ആയ സരള എന്നിവരും വിദ്യാര്‍ഥികളോടൊപ്പം ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റെ് ഷീനാമധു, പഞ്ചായത്തംഗങ്ങളായ നേതാജിപുരം അജിത്ത്, പ്രമോദ് ,എസ്.വി.സജിത്ത്, സരിത ,ആശ, ഗിരിജകുമാരി, സബീന, ബിന്ദു, രാജീവ്കുമാര്‍, പത്മിനി, ദിലീപ്കുമാര്‍,അനിതകുമാരി, ഉഷാകുമാരി എന്നിവര്‍ ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Related posts