കോഴിക്കോട്: ഓണ്‍ലൈന്‍ മദ്യവില്‍പനയുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ ആവശ്യമില്ലെന്ന് ചെയര്‍മാന്‍ എം. മെഹബൂബ്. ചെയര്‍മാന്‍എന്നനിലയില്‍ താന്‍ സര്‍ക്കാരിനുമുന്നില്‍ ഒരുനിര്‍ദേശംവച്ചു വെന്നും ഇത് ഇടതുമുന്നണിയുടെ മദ്യനയത്തിന്‍െ്‌റ ഭാഗമല്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും മെഹബൂബ് അറിയിച്ചു.
കണ്‍സ്യുമര്‍ ഫെഡിനുകീഴിലെ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍നിന്നും ഓണ്‍ ലൈന്‍വഴി മദ്യം വാങ്ങാനുള്ള നടപടികള്‍ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം മെഹബൂബ് വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇതിനെതിരേ വിവിധ കോണുകളില്‍ നിന്നും വ്യാപക പ്രതിഷേധംഉയര്‍ന്നു. ഓണ്‍ ലൈന്‍ വില്‍പനയ്ക്ക് അനുമതിയില്ലെന്ന് എക്‌സൈസ് കമ്മീഷണറും വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കള്‍ തീരുമാനത്തിനെതിരേ ശക്തമായി രംഗത്തുവന്നു. ബാര്‍ മുതലാളിമാരോട് അച്ചാരംവാങ്ങിയാണ് എല്‍ഡിഎഫ് അധികാരത്തില്‍െത്തിയതെന്നും പുതിയതീരുമാനം അതിന്റെ ഭാഗമാണെന്നും വിഎം സുധീരന്‍കുറ്റപ്പെടുത്തി.
ഈ ഒരുസാഹചര്യത്തിലാണ് ഇനികൂടുതല്‍ വിവാദം ഉണ്ടാക്കേണ്ട എന്നതീരുമാനം. അതേസമയം താന്‍ ഒരുനിര്‍ദേശംമുന്നോട്ടുവച്ചതാണെന്ന മെഹബൂബിന്‍െ്‌റ പരാമര്‍ശം കണ്‍സ്യൂമര്‍ഫെഡ്ഇക്കാര്യത്തില്‍ തത്വത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞു എന്നതിന്‍െ്‌റ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.കണ്‍സ്യൂമര്‍ഫെഡിന് നിലവില്‍ സര്‍ക്കാര്‍സബ്‌സിഡി അനുവദിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഫെഡിനെ കരകയറ്റാന്‍ ഇതേയുള്ളൂ മാര്‍ഗമെന്ന നിലപാടിലാണ് ചെയര്‍മാന്‍.
അതോടൊപ്പം നീതിമെഡിക്കല്‍ ഷോപ്പുകളില്‍ കൂടുതല്‍മരുന്നുകള്‍എത്തിക്കാനുള്ള തീരുമാനത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം മാധ്യമങ്ങള്‍നല്‍കുന്നില്ലെന്ന ആക്ഷേപവും ചെയര്‍മാന്‍ ഉന്നയിക്കുന്നു. എതുവിധേനയും ഓണ്‍ലൈന്‍മദ്യവില്‍പന നടപ്പിലാക്കണമെന്നഉറച്ചനിലപാടാണ് കണ്‍സ്യൂമര്‍ഫെഡിനുള്ളത്. എക്‌സൈസ് മന്ത്രിയുമായി ഇക്കാര്യങ്ങള്‍ചര്‍ച്ചചെയ്തിരുന്നുവെന്നാണ് മെഹബൂബ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. അതുകൊണ്ടുതന്നെ തീരുമാനം എടുത്തശേഷം പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന ആക്ഷേപവും ശക്തമാണ്.