വിവാഹത്തോടെ സിനിമയിലില്‍ നിന്ന് ചെറിയൊരു അവധിയെടുത്ത ഓര്‍ഡിനറി സുന്ദരി ശ്രിത ശിവദാസ് മടങ്ങിയെത്തുന്നു. ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ശ്രിത ശിവദാസ് പറയുന്നത് വിവാഹം കരിയറിന് തടസമേയല്ലെന്നാണ്.
അനു റാം സംവിധാനം ചെയ്യുന്ന ധും എന്ന ചിത്രത്തിലൂടെയാണ് ശ്രിത മടങ്ങിവരുന്നത്. ആദ്യ വരവില്‍ ഗ്രാമീണ കഥാപാത്രങ്ങള്‍ മാത്രം ചെയ്ത് ശ്രദ്ധ നേടിയ ശ്രിത രണ്ടാം വരവി ല്‍ അല്പം ബോള്‍ഡായ കഥാപാത്രത്തെയാണ് തിരഞ്ഞെടുക്കുന്നത്. അത്യാവശ്യം സാമ്പത്തിക പിന്തുണയുള്ള കുടുംബത്തിലെ ബോള്‍ഡായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്നത് എന്ന് ശ്രിത പറഞ്ഞു. പക്ഷെ ഒരു പണച്ചാക്കല്ല. ലാല്‍ അച്ഛനായും പാര്‍വതി അമ്മയായും എത്തുന്നു. കോളജ് വിദ്യാര്‍ഥിനിയുടെ വേഷമാണ് ശ്രിതയ്ക്ക്. ഷൈന്‍ ടോം ചാക്കോ ശ്രിതയുടെ കാമുകന്റെ വേഷത്തിലെത്തുന്നു.
2014 ല്‍ പുറത്തിറങ്ങിയ കൂതറ എന്ന ചിത്രത്തിലാണ് ശ്രിത ഒടുവില്‍ അഭിനയിച്ചത്. അതിന് ശേഷം വിവാഹിതയായ ശ്രിത ഭര്‍ത്താവിനൊപ്പം ദുബായിയിലേക്ക് പോയി. ആര്‍ജെയും പ്രോഗ്രാം പ്രൊഡ്യൂസറുമായ ദീപക്കാണ് ശ്രിതയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും നല്ല പിന്തുണയോടെയാണ് വീണ്ടും തീരിച്ചുവരുന്നതെന്ന് ശ്രിത പറഞ്ഞു. സിനിമാഭിനയം ഒരു പ്രഫഷനാണെന്നാണത്രെ ദീപക് പറയാറുള്ളത്. അഭിനയം തുടരാന്‍ അദ്ദേഹം തന്നെയാണ് പറഞ്ഞതെന്നും ശ്രിത പറഞ്ഞു.