ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ മേഖലാ സമ്മേളനം തുടങ്ങി

knr-photographersപഴയങ്ങാടി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായുള്ള പയ്യന്നൂര്‍ മേഖലാ സമ്മേളനം മാടായി ബാങ്ക് ഓഡിറ്റോറിയത്തില്‍ തുടങ്ങി. ഇന്നു രാവിലെ ഒന്‍പതോടെ മേഖലാ പ്രസിഡന്റ് രാജേഷ് കരേള പതാക ഉയര്‍ത്തി. തുടര്‍ന്ന് സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം പഴയങ്ങാടി എസ്‌ഐ കെ.പി. ഷൈന്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് പട്ട്യന്‍സ് അധ്യക്ഷത വഹിച്ചു. അനില്‍ ചിത്രാഞ്ജലി സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.വി. ബാലന്‍ ഉദ്ഘാടനം ചെയ്തു.

വിധിലേഷ് അനുരാഗ്, പ്രതീഷ് ചുണ്ട, പി.ടി.കെ. രജീഷ്, ശ്രീഗണേശ്, കൃഷ്ണദാസ് മാധവി, അശോക് കുമാര്‍ പുറച്ചേരി, പി.വി. വിനോദ്, സി. വിനോദ് എന്നിവര്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് മൂന്നോടെ മാടായി ബാങ്ക് ഓഡിറ്റോറിയത്തിനു പരിസരത്തുനിന്ന് പൊതുസമ്മേളനം നടക്കുന്ന പഴയങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്തേക്ക് പ്രകടനം നടത്തും. പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും.

അനുമോദനവും ഉപഹാര സമര്‍പ്പണവും പി.വി. ബാലന്‍ നിര്‍വഹിക്കും. ജില്ലാ പ്രസിഡന്റ് പ്രജിത്ത് കണ്ണൂര്‍, ഏഴോം പഞ്ചായത്ത് പ്രസിഡന്റ് ഡി. വിമല, മാടായി പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ആബിദ ടീച്ചര്‍, ഐ.വി. ശിവരാമന്‍, പി.പി. കരുണാകരന്‍ മാസ്റ്റര്‍, സി.വി. തമ്പാന്‍, എം.വി. മഹമൂദ്, പി.വി. അബ്ദുള്ള, ടി.സി. വില്‍സണ്‍, പവിത്രന്‍ കുഞ്ഞിമംഗലം, ദിലീഷ് കുമാര്‍, കരുണന്‍ അനുരാഗ്, രഞ്ജിത്ത് കുമാര്‍, അശോക് കുമാര്‍ പുറച്ചേരി എന്നിവര്‍ പ്രസംഗിക്കും.

Related posts