ഔഷധസസ്യങ്ങളുടെ പ്രചാരണവും കൃഷിയും: സെമിനാര്‍ നാളെ

klm-krishiകൊല്ലം: ജില്ലാ ആയുര്‍വേദ ഔഷധ നിര്‍മാണ വ്യവസായ സഹകരണ സംഘത്തിന്റെ (ഭേഷജം) ആഭിമുഖ്യത്തില്‍ ഔഷധ സസ്യങ്ങളുടെ പ്രചാരണവും കൃഷിരീതിയും എന്ന വിഷയത്തില്‍ നാളെ  കൊല്ലത്ത് സെമിനാര്‍ നടത്തും.പബ്ലിക് ലൈബ്രറി ഹാളില്‍ രാവിലെ 9.30ന് ഭേഷജം പ്രസിഡന്റ് ഡോ.വി.മോഹന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ ടീച്ചര്‍ നിര്‍വഹിക്കും.

ഡോ.എസ്.അനില്‍കുമാര്‍, കോശി ജോണ്‍, ഡോ.രജിത്ത് ആനന്ദ്, ഡോ.വി.സുരേഷ്ബാബു, ഡോ.ജി.ബാബു, ഡോ.വരുണ്‍ നടരാജന്‍, വി.വിജ.കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. 11ന് ആരംഭിക്കുന്ന സെമിനാറില്‍ സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ജി.ശ്രീകുമാര്‍ ക്ലാസ് നയിക്കും. പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ ഡോ.ജി.രാജേന്ദ്രന്‍ പ്രോജക്ട് അവതരിപ്പിക്കും.

ആയുര്‍വേദ ഔഷധങ്ങളുടെ അപര്യാപ്തത ഈ രംഗത്തെ പ്രധാന വെല്ലുവിളി ആയതിനാല്‍ അതിന് പരിഹാരം കാണുന്നതിനുള്ള നടപടികളുടെ മുന്നോടിയായാണ് സെമിനാര്‍ നടത്തുന്നത്.ഓരോ കാലഘട്ടത്തിലും സര്‍ക്കാരുകള്‍ ഔഷധ സസ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കര്‍മപരിപാടികള്‍ പലപ്പോഴായി ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും പരിപാലനത്തിലുള്ള അശ്രദ്ധ, വിപണന സാധ്യതകളുടെ അപര്യാപ്തത എന്നിവ കാരണം ഈ പദ്ധതികള്‍ പരാജയപ്പെടുകയായിരുന്നുവെന്ന് ഭേഷജം ഭാരവാഹികള്‍ വ്യക്തമാക്കി.

Related posts