കോ​പ്പി​യ​ടി​യി​ലെ ത​ർ​ക്കം; കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു

നി​സാ​മാ​ബാ​ദ്(​തെ​ല​ങ്കാ​ന): പ​രീ​ക്ഷ​യി​ൽ കോ​പ്പി​യ​ടി​ച്ച​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു. തെ​ല​ങ്കാ​ന നി​സാ​മാ​ബാ​ദി​ലെ സ​ർ​ക്കാ​ർ കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ വെ​ങ്ക​ട്ട് എ​ന്ന ഇ​രു​പ​ത്തി​യൊ​ന്നു​കാ​ര​നാ​ണു മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​യ​ട​ക്കം ഏ​ഴു​പേ​ർ അ​റ​സ്റ്റി​ലാ​യി. ഇ​വ​ർ​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്തു.
ഒ​ന്നാം വ​ർ​ഷ ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് വി​ദ്യാ​ർ​ഥി പ​രീ​ക്ഷ​യി​ൽ കോ​പ്പി​യ​ടി​ച്ച​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നു പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കോ​പ്പി​യ​ടി​ക്കു​ന്ന​ത് വെ​ങ്ക​ട്ട് ചോ​ദ്യം ചെ​യ്ത​തോ​ടെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി അ​തേ കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ താ​മ​സ​ക്കാ​ര​നാ​യ ജ്യേ​ഷ്ഠ​നെ വി​വ​ര​മ​റി​യി​ച്ചു. ജ്യേ​ഷ്ഠ​ൻ മ​റ്റു വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പ​മെ​ത്തി വെ​ങ്ക​ട്ടി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വെ​ങ്ക​ട്ടി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related posts

Leave a Comment