കങ്കണ രണ്ടും കല്‍പ്പിച്ച്; ഹൃത്വിക് റോഷന്‍ തന്റെ രഹസ്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു…

kanganaഈ പ്രശ്‌നം ഇവിടെ കൊണ്ടൊന്നും തീരൂമെന്ന് തോന്നുന്നില്ല. ബോളിവുഡ് നടി കങ്കണ രണ്ടും കല്‍പ്പിച്ചാണ്. ഹൃത്വിക് റോഷന്‍ തന്റെ രഹസ്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നു പറഞ്ഞാണ് കങ്കണ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് നടി പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. പരാതിയിന്മേല്‍ ഉടന്‍ നടപടി ഉണ്ടാകണമെന്ന വാശിയിലാണ് കങ്കണ.

ഇരുവരും കുറച്ചുനാളുകളായി ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം കക്ഷികളാണ്. കങ്കണയ്‌ക്കെതിരേ ആദ്യം പരാതി നല്കിയത് ഹൃത്വിക് ആണ്. തന്നെ മുന്‍ കാമുകന്‍ എന്നു പറഞ്ഞ് ആക്ഷേപിച്ചു എന്നതായിരുന്നു പരാതി. ഇതിനെ തുടര്‍ന്ന് ഹൃത്വിക് തന്നെ ഇ-മെയിലിലൂടെ അപമാനിക്കാന്‍ ശ്രമിച്ചു എന്നു കാട്ടി കങ്കണയും പരാതി നല്കി. ഇവരുടെ പ്രണയം ബ്രേക്കപ്പായതിനെ തുടര്‍ന്നുണ്ടായ പുകില്‍ ഇതുവരെ അവസാനിച്ചിട്ടില്ല.

ഇതിനിടയിലാണ് ഹൃത്വിക് തന്റെ രഹസ്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി കങ്കണ പരാതി നല്കിയിരിക്കുന്നത്.

Related posts