പൃഥിരാജൊക്കെ എന്ത് ഇവനാണ് നടന്‍ ! പുതുവൈപ്പിലെ എടിഎമ്മില്‍ നിന്നു പണം കവരാന്‍ നാട്ടിലെ മാന്യനെത്തിയത് റോബിന്‍ഹുഡ് എന്ന ചിത്രത്തിലെ പൃഥിരാജിനെപ്പോലെ…

എടിഎം കൗണ്ടറില്‍ നിന്നും പണം കവരാനെത്തിയ യുവാവിന്റെ വേഷവിധാനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. എന്നാല്‍ എടിഎം കൗണ്ടറിനുള്ളിലെ സുരക്ഷാ സംവിധാനം വഴി മുംബൈയിലുള്ള സെന്‍ട്രലൈസ്ഡ് കണ്‍ട്രോള്‍ റൂമില്‍നിന്നു പോലീസിനു ലഭിച്ച അപായസൂചന വരവിന്റെ പിന്നിലെ ഉദ്ദേശ്യം സാക്ഷാത്കരിക്കുന്നതിനു തടസ്സമായി എന്നു മാത്രം. നാട്ടില്‍ ക്ലീന്‍ ഇമേജുള്ള പ്രതിക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നാണു ലഭിക്കുന്ന സൂചന.

പുതുവൈപ്പില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന എടിഎം കവര്‍ച്ചാ ശ്രമത്തിനായി മോഷ്ടാവെത്തിയത് റോബിന്‍ഹുഡ് എന്ന സിനിമയില്‍ എടിഎമ്മില്‍നിന്നു പണം അപഹരിക്കാനെത്തുന്ന നടന്‍ പൃഥിരാജിനെ വെല്ലുന്ന വേഷത്തില്‍. മുഖം ടവ്വല്‍കൊണ്ട് മുക്കാല്‍ ഭാഗവും മറച്ചു തല മുഴുവന്‍ മൂടി നില്‍ക്കുന്ന നീണ്ട തൊപ്പിയും ധരിച്ച് പുറകില്‍ ഒരു ക്യാരി ബാഗും ഇട്ടാണ് ഇയാള്‍ കൗണ്ടറില്‍ പ്രവേശിച്ചത്. കൈയില്‍ കോടാലി ഉണ്ടായിരുന്നു. പ്രതി ഒന്നര ലക്ഷം രൂപയ്ക്കു വാങ്ങിയ ന്യൂ ജനറേഷന്‍ മോട്ടോര്‍ ബൈക്കിന്റെ കടം വീട്ടാനാണ് മോഷണത്തിനു മുതിര്‍ന്നതെന്നു പോലീസ് പറഞ്ഞു.

ഇതിനായി ന്യൂസ് ചാനലില്‍ വന്നിട്ടുള്ള എടിഎം കൗണ്ടര്‍ കവര്‍ച്ചകള്‍ യൂട്യൂബില്‍ പലകുറി കണ്ട് പരിശീലനം നേടി. കൈകളില്‍ ഗ്ലൗസ് ധരിച്ചിരുന്ന പ്രതി അതിന്മേല്‍ സെല്ലോടേപ്പ് ചുറ്റിയിരുന്നു.പുറമെ ധരിച്ചിരുന്ന ഓവര്‍കോട്ടിനുള്ളില്‍ എട്ടു ഷര്‍ട്ടുകളാണ് ധരിച്ചിരുന്നത്. പണമപഹരിച്ച് രക്ഷപ്പെട്ട് കഴിഞ്ഞാല്‍ കടന്നുപോകുന്ന മേഖലയിലെ സിസിടിവി കാമറ ദൃശ്യങ്ങള്‍ വച്ച് അന്വേഷണം നടത്തുന്‌പോള്‍ പോലീസിനെ കബളിപ്പിക്കാനായിരുന്നു ഇത്. നിശ്ചിത ദൂരം പിന്നിട്ടു കഴിയുന്‌പോള്‍ ഷര്‍ട്ടുകള്‍ ഓരോന്ന് ഊരി ഉപേക്ഷിക്കാനായിരുന്നു പദ്ധതി.

Related posts