കഞ്ചാവ് വില്‍പ്പനയും ഉപയോഗവും വര്‍ധിക്കുന്നു

ktm-kanchauവടകര: നാട്ടിലെങ്ങും കഞ്ചാവ് വില്‍പന സംഘങ്ങള്‍ വിലസുന്നു. ഏത് പ്രായക്കാരെയും വീഴ്ത്താനും കഞ്ചാവ് ഉപയോക്താക്കളാക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് സ്കൂള്‍ മുറ്റംവരെ ലഹരിവസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്ന സംഘങ്ങള്‍ രംഗത്തുണ്ട്. കഞ്ചാവു സംബന്ധമായ കേസുകളും വ്യാപകമായിരിക്കുകയാണ്.  റൂറല്‍ പോലീസ് പരിധിയില്‍ പിന്നിട്ട വര്‍ഷം 35 കേസുകളിലായി 41 പേര്‍ ലഹരി വസ്തുക്കളുമായി പിടിയിലായിട്ടുണ്ട്. കഞ്ചാവ്-19 കിലോ, ബ്രൌണ്‍ഷുഗര്‍-1 കിലോ, കൂള്‍ലിപ്-1545 പാക്കറ്റ്, പാന്‍പരാഗ്-1214 പാക്ക്, ഹാന്‍സ്-17,418, മധു-633, – ചൈനി-49. 2016 ജനുവരിയില്‍ മാത്രം പിടികൂടിയ കഞ്ചാവ് ഇതിലും ഇരട്ടിയാണ്.  തിരിച്ചറിയാതിരിക്കാന്‍ ഓമനപ്പേരുകളിലാണ് ലഹരിപദാര്‍ ഥങ്ങളടങ്ങിയ പാക്കറ്റുകള്‍ വില്‍പ്പനക്കാ യെത്തുന്നത്. നിരോധിത ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് കൂടുതലും ഇളംപ്രായ ക്കാരാണ്.

ഇടുക്കിക്കു പുറമെ കണ്ണൂര്‍ ജില്ല വഴിയും കഞ്ചാവ് എത്തുന്നുണ്ട്. യുവാക്കളെയാണ് ഇതിനായി മാഫിയാസംഘം ഉപയോഗിക്കുന്നത്. സ്കൂള്‍, കോളജ് പരിസരങ്ങളില്‍ ബൈക്കുകളിലെത്തുന്ന സംഘം വിദ്യാര്‍ഥികളു മായി സൗഹൃദം ഉറപ്പിച്ച് ദൗത്യം നിര്‍വഹിക്കുന്നു. സ്കൂളുകള്‍ക്കടുത്തുള്ള പലചരക്ക് കടകളില്‍ പോലും ലഹരി വസ്തു വില്‍പന നടക്കുന്നുണ്ട്. ലഹരിപദാര്‍ഥങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി വിതരണം നടത്തിവരുന്ന ചെറുകിട സ്ഥാപനങ്ങള്‍ പലതുമുണ്ടെന്നാണ് വിലയിരുത്തല്‍.

ജില്ലയില്‍ വ്യാപകമായ കഞ്ചാവ് വില്‍പ്പന തടയാന്‍ ബോധവത്കരണവുമായി പോലീസ് രംഗത്തുണ്ട്.  ഓരോ സര്‍ക്കിള്‍ പരിധിയിലും സ്കൂള്‍, കോളജ് കേന്ദ്രമാക്കി ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പി ക്കുകയുണ്ടായി. സിഐ, എസ്‌ഐ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്. എന്നിട്ടും കഞ്ചാവിന്റെ വരവ് കുറഞ്ഞിട്ടില്ല. പിടികൂടുന്നത് മാത്രമേ പുറംലോകമറിയുന്നുള്ളൂ. പോലീസിന്റെ കണ്ണുവെട്ടിച്ച് കടത്തുന്നത് പിടിക്കപ്പെടുന്ന തിനേക്കാള്‍ ഇരട്ടിയാണ്. തങ്ങളോടൊപ്പം രക്ഷിതാക്കളും അധ്യാപകരും കൈകോര്‍ ത്താല്‍ മാത്രമേ ഇളംപ്രായക്കാരെ ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗത്തില്‍നിന്ന് രക്ഷിക്കാനാവൂ എന്ന നിലപാടാണ് പോലീസിന്റേത്.

Related posts