കടബാധ്യത: ഗൃഹനാഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ALP-ATHMAHATHYAചേര്‍ത്തല: ഗൃഹനാഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചേര്‍ത്തല നഗരസഭ ഒമ്പതാംവാര്‍ഡ് ശാവശ്ശേരി ശ്രുതിനിലയത്തില്‍ എ.ജി ഗണേശന്‍(49) ആണ് മരിച്ചത്. മകന്‍ തിങ്കളാഴ്ച ഉച്ചയോടെ സ്കൂളില്‍നിന്നും മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ കതക് അടച്ചുപൂട്ടിയിട്ടിരിക്കുന്നതു കണ്ട് ജനല്‍പാളി തുറന്നുനോക്കിയപ്പോഴാണ് ഗണേശനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. കടബാധ്യതയാണു കാരണമെന്നു ബന്ധുക്കള്‍ പറഞ്ഞു.

മകളുടെ നഴ്‌സിംഗ് പഠനത്തിന് ബാങ്ക് ഓഫ് ബറോഡ ചേര്‍ത്തല ശാഖയില്‍ നിന്ന് 2011ല്‍ എടുത്ത ഒരുലക്ഷം രൂപയുടെ വായ്പയുടെ തിരിച്ചടവ് ഈ മാസം തുടങ്ങേണ്ടതാണ്.  മകളുടെ വിവാഹം ആറുമാസം മുമ്പു നടത്തിയിരുന്നു. വിവാഹസംബന്ധമായും കടബാധ്യത ഉണ്ടായിരുന്നു.  താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മക്കള്‍: ശ്രുതി, ശബരി. മരുമകന്‍: അമീഷ്.

Related posts