പത്തനാപുരം: കടയ്ക്കാമണ്‍ അംബേദ്കര്‍ ഗ്രാമത്തിലെ ഹോമിയോ ആശുപത്രിയില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലാ ത്തവൃത്തിഹീനമായഅന്തരീക്ഷത്തിലെന്ന് പരാതി. കതകുകളോ ജനല്‍ പാളികളോ ഇല്ലാത്ത മുറിയിലാണ് മരുന്നുകള്‍ സൂക്ഷിച്ചിരിക്കുന്നത്. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കടയ്ക്കാമണില്‍പ്രവര്‍ത്തിക്കുന്ന കമ്മ്യുണിറ്റി ഹാളിലിന്റെ കെട്ടിടത്തിലാണ് ആശുപത്രി. പട്ടികജാതി വികസനവകുപ്പിന്റെനിയന്ത്രണത്തിലാണ്ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
ഡോക്ടറും നഴ്‌സും അടക്കം അഞ്ച്ജീവനക്കാര്‍ആശുപത്രിയിലുണ്ട്.നിരവധിയാളുകളാണ് ഹോമിയോ ആശുപത്രിയെ ആശ്രയിക്കുന്നത്. കെട്ടിടത്തിന്റെ ജനലുകളെല്ലാം ഇരുമ്പ് ഗ്രില്ലുകളാണ്. എന്നാല്‍ ഇവയ്‌ക്കൊന്നും കതകുകളും ഇല്ല. ഈ ജന്നലില്‍ തന്നെയാണ് മരുന്നുകള്‍ സൂക്ഷിക്കുന്നതും. പുറത്ത് നില്‍ക്കുന്നയാള്‍ക്ക് ജനലിലൂടെ കൈ കടത്തിയാല്‍ സമീപത്തിരിക്കുന്ന മരുന്നുകളും എടുക്കാന്‍ കഴിയും. മഴവെള്ളമടക്കം ഇതു വഴി അകത്തേക്ക് എത്തുന്നുണ്ട്. യാതൊരു സുരക്ഷിതവുമില്ലാതെ വച്ചിരിക്കുന്ന മരുന്നുകള്‍ രാത്രിയില്‍ നശിപ്പിക്കപ്പെടാനും മോഷ്ടിക്കാനുംസാധ്യതയേറെയാണ്.
രാവിലെ ഒന്‍പതുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ മാത്രമാണ് ഇവിടെ ജീവനക്കാര്‍ ഉണ്ടാകുന്നത്. രാത്രിയില്‍ ആശുപത്രി പരിസരം കേന്ദ്രീകരിച്ച് കെട്ടിടത്തില്‍സാമൂഹ്യവിരുദ്ധശല്യവും ഉണ്ടാകാറുണ്ടെന്ന് സമീപവാസികള്‍ പരാതി പറയുന്നു. നിരവധി തവണ പ്രശ്‌നം പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ശ്രദ്ധയിലെത്തിച്ചതാണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മരുന്നുകള്‍ സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നനിസംഗതയ്‌ക്കെതിരെപ്രതിഷേധം ശക്തമാകുന്നുണ്ട്.