കയ്പമംഗലം: കയ്പമംഗലം നിയോജക മണ്ഡലത്തിലെ കടലാക്രമണ പ്രദേശങ്ങള്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ സന്ദര്‍ശിച്ചു. കടലാക്രമണം ഏറ്റവും കൂടുതല്‍ രൂക്ഷമായ എറിയാട്, എടവിലങ്ങ് എന്നീ പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിലാണ് ടൈസണ്‍ മാസ്റ്റര്‍ ആദ്യം സന്ദര്‍ശിച്ചത്. പിന്നീട് ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തിലെ കടലാക്രമണ പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തി. കൂടാതെ അടിയന്തിര സാഹചര്യം ഉണ്ടായാല്‍ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാന്‍ ആവശ്യമായ സംവിധാനം ഉറപ്പു വരുത്താനും ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ഷാഫി, സിപിഐ ലോക്കല്‍ സെക്രട്ടറി പ്രദീപ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ എംഎല്‍എക്കൊപ്പം ഉണ്ടായിരുന്നു.
കടലാക്രമണ പ്രദേശങ്ങള്‍ എംഎല്‍എ സന്ദര്‍ശിച്ചു
