കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങള്‍ എംഎല്‍എ സന്ദര്‍ശിച്ചു

KNR-SHAMSEERമാഹി: ന്യൂമാഹിയിലെ കടലാക്രമണ ഭീഷണിനേരിടുന്ന അഴീക്കല്‍, കല്ലിനപ്പുറം പ്രദേശം അഡ്വ. എ.എന്‍. ഷംസീര്‍ എംഎല്‍എ സന്ദര്‍ശിച്ചു. ഇവിടുത്തെ എട്ട് കുടുംബങ്ങളാണ് പ്രധാനമായും കടലേറ്റ ഭീഷണി നേരിടുന്നത്. തലായിലും മാഹിയിലും മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മാണം തുടങ്ങിയതോടെയാണ് കടലേറ്റ ഭീഷണി രൂക്ഷമായത്. അഞ്ചുവര്‍ഷമായി ഈ കുടുംബങ്ങള്‍ മഴക്കാലത്ത് ഭീതിയിലാണ് കഴിയുന്നത്.

പഴയകത്ത് മൈഥിലി, സതി, താഹിറ, വ്യാസന്‍, പത്മജ, പോക്കര്‍, റുക്കിയ, നാസര്‍ തുടങ്ങിയവരുടെ കുടുംബങ്ങളാണ് ഭീതിയില്‍ കഴിയുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികൃതരുമായി ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് എംഎല്‍എ ഉറപ്പു നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് എ.വി. ചന്ദ്രദാസന്‍, മത്സ്യത്തൊഴിലാളി യൂണിയന്‍ സിഐടിയു തലശേരി ഏരിയാ പ്രസിഡന്റ് കെ.എ. രത്‌നകുമാര്‍, വാര്‍ഡംഗം പി. ശ്രീദേവി, കെ. ജയപ്രകാശ്, കെ.കെ. സമീര്‍ എന്നിവരും എംഎല്‍എയോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.

Related posts