അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍.
നടന്‍ ദിലീപും ഡോ.സഖറിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണുവാണ് ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത്. ഷൂട്ടിംഗ് ചിങ്ങം ഒന്നിന് ആരംഭിക്കും. സുജിത് വാസുദേവാണ് കാമറ.