ബെര്‍ലിന്‍: യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കണ്ടുപിടിത്തങ്ങള്‍ നടത്തി പേറ്റന്റ് എടുക്കുന്നത് സ്വീഡനില്‍നിന്നുള്ളവരെന്ന് കണക്കുകളില്‍ വ്യക്തമാകുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 2000 സ്വീഡിഷ് പൗരന്‍മാരാണ് വിവിധ കാര്യങ്ങളില്‍ പേറ്റന്റ് സ്വന്തമാക്കിയതെന്ന് യൂറോപ്യന്‍ പേറ്റന്റ് ഓഫീസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു.
ഇതില്‍ ശാസ്ത്രജ്ഞരും എന്‍ജിനിയര്‍മാരും ഡിസൈനര്‍മാരും സാങ്കേതിക വിദഗ്ധരുമെല്ലാം ഉള്‍പ്പെടുന്നു.
അതേസമയം, പ്രതിശീര്‍ഷ പേറ്റന്റ് ആപ്ലിക്കേഷനുകളില്‍ സ്വിറ്റ്‌സര്‍ലന്‍ഡും മുന്നിട്ടു നില്‍ക്കുന്നു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍