കണ്ണൂര്‍: പുതുക്കിയ ഫെയര്‍വേജസ് നിയമപ്രകാരം 2016 ഏപ്രില്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ക്കു ലഭിക്കേണ്ട 627 രൂപ ഡിഎ വര്‍ധന മൂന്നുമാസം കഴിഞ്ഞിട്ടും അനുവദിക്കാത്ത ബസ് ഉടമകളുടെയും അനുവദിക്കുന്നതിനു മുന്‍കൈയെടുക്കാത്ത സ്വകാര്യ ബസുടമസ്ഥ സംഘടനകളുടെയും നിലപാടില്‍ പ്രതിഷേധിച്ചു ജൂലൈ 15 മുതല്‍ കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു.
സിഐടിയു ജില്ലാ ഓഫീസില്‍ ചേര്‍ന്ന സ്വകാര്യ ബസ് തൊഴിലാളി യൂണിയന്‍സ് സംയുക്ത സമിതിയോഗമാണു പണിമുടക്കിനു തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് ഉടമസ്ഥ സംഘടനകള്‍ക്ക് നോട്ടീസ് നല്‍കും.താവം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.വി. കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. ജയരാജന്‍, എം.എ. കരീം, എ.പി. രവീന്ദ്രന്‍, കെ.കെ. ശ്രീജിത്ത്, എന്‍. മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.