കണ്ണൂര്‍ സ്‌ഫോടനം: മുഖ്യപ്രതി അനൂപ് പിടിയില്‍

bobmകണ്ണൂര്‍: കണ്ണൂര്‍ പൊടിക്കുണ്ടില്‍ കഴിഞ്ഞ അര്‍ധരാത്രി ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ പിടിയില്‍. ചാലാട് പന്നേന്‍പാറ സ്വദേശി അനൂപ് കുമാര്‍(43) ആണ് പോലീസ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു. പടക്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന വെടിമരുന്നിനു തീപിടിച്ചാണ് പൊട്ടിത്തെറി നടന്നതെന്നാണ് പ്രതി നല്‍കുന്ന വിശദീകരണം. അനധികൃതമായി സ്‌ഫോടകവസ്തു സൂക്ഷിച്ചതിനും കൈകാര്യം ചെയ്തതിനും നേരത്തെ തന്നെ മൂന്നു കേസുകളില്‍ പ്രതിയാണ് അനൂപ്.

വ്യാഴാഴ്ച രാത്രി 11.45 ഓടെ പൊടിക്കുണ്ട് രാജേന്ദ്ര നഗര്‍ കോളനിക്കു സമീപമുള്ള വീട്ടിലാണ് വന്‍ പൊട്ടിത്തെറി ഉണ്ടായത്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഇരുനിലവീട് അപ്പോടെ തകരുകയും സമീപത്തുള്ള അഞ്ചു വീടുകള്‍ക്ക് സാരമായ കേടു പറ്റുകയും ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ ആറുപേര്‍ക്കു പരിക്കേല്‍കുകയും ചെയ്തിരുന്നു. ഗുണ്ട്, കുഴിവെടി, കതിന തുടങ്ങിയവയാണു പൊട്ടിത്തെറിച്ചതെന്നാണു സ്‌ഫോടനമെന്നാണ് പോലീസ് നിഗമനം. അഗ്നിശമനസേനയും ബോംബു സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Related posts