സിനിമയില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കാനുള്ള ഒരുക്കത്തിലാണ് നടി കത്രീന കെയ്ഫ്. തന്റെ പിന്നാലെ കൂടുന്ന വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്ക്കാന്‍ വേണ്ടിയുള്ള മുന്നൊരുക്കമാണ് ഇതെന്നാണ് ബോളിവുഡിലെ ഇപ്പോഴത്തെ സംസാരം.
രണ്‍ബീറുമായുള്ള പ്രണയവും പരാജയവുമെല്ലാം മാധ്യമങ്ങളെല്ലാം ആവോളം കൊട്ടിഘോഷിച്ചതാണ്. കത്രീനയുടെ അടുത്ത പ്രോജക്ട് ഷാരൂഖ് ഖാനൊപ്പമാണ്. ആനന്ദ് എല്‍. റായിയുടെ പുതിയ ചിത്രത്തിലാണ് ഇവര്‍ ഒന്നിക്കുന്നത്. ചിത്രത്തില്‍ ദീപിക പദുക്കോണാണ് മറ്റൊരു നായിക. . ഒരു പ്രണയ കോമഡി ത്രില്ലറായിരിക്കും ചിത്രമെന്നാണ് കേള്‍ക്കുന്നത്.