കഥപറയുന്ന കേക്കുകള്‍; നിരവധി ജാമുകളും രുചിക്കൂട്ടുകളും ചേര്‍ത്താണു ഈ ചിത്രങ്ങള്‍ വരച്ചുണ്ടാക്കുന്നത്

cakeമോഡേണിസ്റ്റ്, ഇംപ്രഷണിസ്റ്റ് പെയിന്റിംഗുകള്‍ എന്നൊക്കെ പലരും കേട്ടിട്ടേ ഉണ്ടാവൂ. എന്നാല്‍, വളരെ സിംപിളായി ഇവ നാട്ടുകാര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണു റഷ്യയിലെ ദമ്പതിമാര്‍. വാന്‍ ഗോഗ്, ഛഗല്‍, റെനോയ്ര്‍ എന്നിങ്ങനെയുള്ള ചിത്രകലാരംഗത്തെ അതികായരുടെ വരകളാണ് ഇവര്‍ പകര്‍ത്തുന്നത്.

ചിത്രങ്ങള്‍ കാണുക മാത്രമല്ല മുറിച്ചു തിന്നുകയുമാവാം. കേക്കുകളുടെ പുറത്താണു ഇവരുടെ ചിത്രരചന. ആദ്യകാലത്തു വെറുതെ കേക്കുകള്‍ ഉണ്ടാക്കി വില്ക്കുകയാണു ഇവര്‍ ചെയ്തിരുന്നത്. അപ്പോഴാണു തോന്നിയത് എന്തെങ്കിലും വ്യത്യസ്തത വേണമല്ലോ എന്ന്. അങ്ങനെയാണു ഈ ആശയം ഉടലെടുത്തത്.

നിരവധി ജാമുകളും രുചിക്കൂട്ടുകളും ചേര്‍ത്താണു ഈ ചിത്രങ്ങള്‍ വരച്ചുണ്ടാക്കുന്നത്. 15 മിനിറ്റ് മുതല്‍ മണിക്കൂറുകള്‍ വരെ എടുത്തേക്കാം പല കേക്കുകളും ഉണ്ടാക്കാന്‍. ഒരിക്കല്‍ വരച്ച ഡിസൈന്‍ ആവര്‍ത്തിക്കില്ലെന്നും ഇവര്‍ക്കു നിര്‍ബന്ധമാണ്. മറ്റെന്തെങ്കിലും ഡിസൈനുകള്‍ വേണ്ടവര്‍ക്കു അതും വരച്ചു കൊടുക്കാറുണ്ട്.

എന്നാല്‍, ബര്‍ത്ത്‌ഡേ ആഘോഷിക്കുന്ന കുട്ടിയുടെ മുഖം കേക്കില്‍ വരയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ മാത്രം ഇവര്‍ നിരസിക്കും. കുട്ടിയുടെ മുഖം കത്തികൊണ്ടു മുറിച്ചു തിന്നുന്നത് അത്ര നല്ല കാര്യമല്ലെന്നാണു ഇവര്‍ പറയുന്നത്. അപൂര്‍വ കേക്കുകളുടെ ചിത്രങ്ങള്‍ കാണാം.

cake1

Related posts