കനയ്യകുമാറിനു നേരേ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ചെരിപ്പെറിഞ്ഞു

kanayaനാഗ്പുര്‍: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനു നേരേ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. നാഗ്പുരില്‍ അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയില്‍ പൊതുപരിപാടിയില്‍ കനയ്യ സംസാരിക്കുമ്പോഴായിരുന്നു സംഭവം. മുദ്രാവാക്യം മുഴക്കിയെത്തിയ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ കനയ്യക്കു നേരെ ചെരിപ്പെറിയുകയായിരുന്നു.

നേരത്തെ കനയ്യ സഞ്ചരിച്ച കാറിനു നേരെയും ആക്രമണം ഉണ്ടായിരുന്നു. കാറിനു നേരെ ഒരു സംഘം ആളുകള്‍ കല്ലെറിയുകയായിരുന്നു. ഈ സംഭവത്തില്‍ പോലീസ് ആറു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

Related posts