കനയ്യ കുമാറിനു വധ ഭീഷണി! വെടിവച്ചുകൊല്ലുന്നവര്‍ക്ക് 11 ലക്ഷം; നാവു പിഴുതാല്‍ 5 ലക്ഷമെന്നു യുവമോര്‍ച്ച നേതാവ്; ഇനാം പ്രഖ്യാപിച്ച് ഡല്‍ഹിയില്‍ പോസ്റ്റര്‍

Kannayaന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന് വധഭീഷണി. കനയ്യയെ വെടി വച്ച് കൊന്നാല്‍ 11 ലക്ഷം രൂപ പ്രതിഫലം ലഭിക്കുമെന്നറിയിച്ച് ഡല്‍ഹിയില്‍ പോസ്റ്റര്‍ രൂപത്തിലാണ് വധഭീഷണി. പൂര്‍വ്വാഞ്ചല്‍ സേനയുടെ പേരിലാണ് പോസ്റ്റര്‍. ഇതേ തുടര്‍ന്ന് കനയ്യയ്ക്ക് ഡല്‍ഹി പോലീസ് സുരക്ഷ ഏര്‍പ്പെടുത്താന്‍ ആലോചന തുടങ്ങിയിട്ടുണ്ട്. ജെഎന്‍യു പരിസരം ഡല്‍ഹി പോലീസിന്റെ നിരീക്ഷണത്തിലാണ്. സന്ദര്‍ശകരുടെ വിവരങ്ങള്‍ കൈമാറാന്‍ ജെഎന്‍യു അധികൃതര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലിലടച്ച കനയ്യ കുമാറിന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്.

പഠനത്തിന് മുന്‍തൂക്കം; തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യം പിന്നീട്: കനയ്യ

ന്യൂഡല്‍ഹി: കേരളത്തിലും ബംഗാളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്  എത്തണമെന്ന് ഔദ്യോഗികമായി നേതാക്കള്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് കനയ്യ. ഇപ്പോള്‍ അത്തരത്തിലുള്ള പദ്ധതികളൊന്നുമില്ല. പഠനത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം, അതിനു ശേഷം അദ്ധ്യാപനവും. ഞാനൊരു ഇടതുപക്ഷക്കാരനാണ്, രാഷ്ട്രീയത്തെ എന്നില്‍ നിന്ന് അകറ്റി നിര്‍ത്താനാകില്ല- കനയ്യ കുമാര്‍ പറഞ്ഞു.

ഇന്നലെ ജെഎന്‍യു കാമ്പസിനുള്ളില്‍ മാധ്യമങ്ങളോടാണ് ഇക്കാര്യം കനയ്യ കുമാര്‍ വ്യക്തമാക്കിയത്.  കനയ്യകുമാറിനെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുന്‍നിരയില്‍ നിര്‍ത്താന്‍ ഇടതുപക്ഷം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിപിഐ വിദ്യാര്‍ഥി സംഘടനയായ എഐഎസ്എഫ് നേതാവായ കനയ്യകുമാറിനെ സജീവ രാഷ്ട്രീയത്തിലിറക്കണമെന്നാവശ്യപ്പെട്ടു പാര്‍ട്ടി ദേശീയ ഓഫീസിനു മേല്‍ സമ്മര്‍ദമുണ്ടെന്നു പാര്‍ട്ടി നേതാവും എംപിയുമായ ഡി. രാജ വ്യക്തമാക്കി.

കനയ്യയെ രാജ്യമെമ്പാടും വിവിധ പരിപാടികള്‍ക്കു ക്ഷണിച്ചു കൊണ്ട് സിപിഐ ഡല്‍ഹി ഓഫീസില്‍ ധാരാളം പേരെത്തുന്നുണ്ട്. കനയ്യ കുമാറിനെ രാഷ്ട്രീയ രംഗത്ത് എങ്ങനെ ഉപയോഗപ്പെടുത്തണമെന്നതു സംബന്ധിച്ചു തിങ്കളാഴ്ച യോഗം ചേര്‍ന്നു തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, എഐഎസ്എഫ് കേരള ഘടകം കനയ്യ കുമാറിനെ മുഖ്യാതിഥിയാക്കി പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ കനയ്യ മുഖ്യപ്രഭാഷകനായി എത്തുമെന്നാണു വിവരം.അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്രൂശിക്കപ്പെട്ട ആളെന്ന നിലയില്‍ ബിജെപി ഉള്‍പ്പെടെയുള്ള എതിരാളികള്‍ക്കെതിരേ കനയ്യയുടെ പേരു മുന്‍നിര്‍ത്താനാണ് ഇടതുപക്ഷത്തിന്റെ ആലോചന.

Related posts