കനാലില്‍വീണ മാനിനെ രക്ഷപ്പെടുത്തി

KKD-MANനാദാപുരം: വിലങ്ങാട് ജല വൈദ്യുത പദ്ധതിയുടെ കനാലില്‍ വീണ  മാനിനെ വനം വകുപ്പ് രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെയാണ് പാനോം തടയണയില്‍ നിന്ന് പവര്‍ ഹൗസിലേക്കുളള കനാലില്‍  മാന്‍ വീണത്. കനാലില്‍ അകപ്പെട്ട മാനിന് രക്ഷപ്പെടാന്‍ മാര്‍ഗങ്ങളില്ലാതായതോടെ  കനാലിലെ വെളളത്തിലൂടെ ഓടുകയായിരുന്നു. ശബ്ദം കേട്ട നാട്ടുകാരാണ് കനാലിലകപ്പെട്ട മാനിനെ കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതരെത്തി ഉച്ചയോടെ മാനിനെ രക്ഷപ്പെടുത്തി.കഴിഞ്ഞ തവണ ഇൗ കനാലില്‍ പന്നിയും  വീണിരുന്നു.

പാനോം മുതല്‍ വാളൂക്ക് വരെയുളള ഭാഗങ്ങളില്‍ കനാലിന് യാതൊരു വിധ സംരക്ഷണ ഭിത്തിയുമില്ല.
നിരവധി കൃഷി സ്ഥലങ്ങളിലൂടെയും,വീടുകള്‍ക്ക് സമീപത്തുകൂടിയുമാണ് കനാല്‍ കടന്ന് പോകുന്നത്. നിരവധി വിദ്യാര്‍ഥികളും നാട്ടുകാരും വൈദ്യുതോല്പാദനം നടത്തുന്ന സമയങ്ങളിലടക്കം കനാലിന് സമീപത്ത് കൂടിയാണ് യാത്ര ചെയ്യാറുണ്ട്. ഉത്പാദനം നടത്തുന്ന സമയത്ത് കനാലില്‍ നീരൊഴുക്ക് ശക്തമാകും. ഇതിനിടയില്‍ കാല്‍ തെറ്റി കനാലില്‍ വീണാല്‍ രക്ഷപ്പെടുക പ്രയാസമാണ്.

Related posts