കബാലി ഡാ…! കബാലിക്ക് ആദ്യ ദിനം 45 കോടി കളക്ഷന്‍; മൂന്നു ദിനംകൊണ്ട് 100 കോടി ക്ലബ്ബില്‍ കടക്കാനുള്ള തയാറെടുപ്പില്‍; അമേരിക്കയില്‍ റിക്കാര്‍ഡ്

kabaliചെന്നൈ/ന്യൂയോര്‍ക്ക്: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ചിത്രം കബാലി ആദ്യ ദിനം നേടിയത് 45 കോടി കളക്ഷന്‍. മൂന്നു ദിനംകൊണ്ട് 100 കോടി ക്ലബ്ബില്‍ കടക്കാനുള്ള തയാറെടുപ്പിലൂടെ ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാനാണ് കബാലിയുടെ ഒരുക്കം. ഇന്ത്യയില്‍നിന്നുമാത്രം ചിത്രം 30 കോടി രൂപ റിലീസ് ചെയ്ത ഇന്നലെ സ്വന്തമാക്കിയതായാണ് കണക്ക്.

അമേരിക്കയില്‍ ആദ്യ ദിനം 12 കോടി രൂപയാണ് കബാലിയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍. ഒരു ഇന്ത്യന്‍ സിനിമ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത്. 400 തിയറ്ററുകളിലാണ് അമേരിക്കയില്‍ ചിത്രം റിലീസ് ചെയ്തത്. യെന്തിരന്റെ കളക്ഷന്‍ റിക്കാര്‍ഡാണ് കബാലി മറികടന്നത്.

Related posts