കരമന-കളിയിക്കാവിള റോഡിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

Ummanനേമം: കരമന-കളിയിക്കാവിള റോഡിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ  സിപിഎം പ്രവര്‍ത്തകര്‍   കരിങ്കൊടി കാണിച്ചു. തുടര്‍ന്ന്  സിപിഎം പ്രവര്‍ത്തകര്‍  റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് നീറമണ്‍കര മുതല്‍ പ്രാവച്ചമ്പലം വരെയുള്ള അഞ്ചര കിലോമീറ്റര്‍ റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഉദ്ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെ നേമം ജംഗ്ഷനില്‍ വച്ച് സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഏറെ നേരം പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ നിന്നും സിപിഎം ബിജെപി നേതാക്കള്‍ വിട്ടു നിന്നു.

പ്രാവച്ചമ്പലം -വഴിമുക്ക് റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. നേമം യുപിഎസിന് സമീപം പുതുതായി നിര്‍മ്മിച്ച അടിപ്പാതയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ എന്‍.ശക്തന്‍, മന്ത്രി വി.എസ്.ശിവകുമാര്‍, ട്രിഡ ചെയര്‍മാന്‍ പി.കെ.വേണുഗോപാല്‍, ജില്ലാ കളക്ടര്‍ ബിജുപ്രഭാകര്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts