കര്‍ഷക കോണ്‍ഗ്രസ് സ്വീകരണം നല്‍കി

klm-karshakanഓച്ചിറ: കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ ഔഷധസസ്യ നാട്ടറിവ് സംരക്ഷണത്തിനായുള്ള അവാര്‍ഡ് ലഭിച്ച ടി.കെ. ഷാഹുല്‍ ഹമീദ് വൈദ്യര്‍ക്ക് സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം ഡിസിസി വൈസ്പ്രസിഡന്റും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജന: സെക്രട്ടറിയുമായ കെ.ജി.രവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍സ്യൂമര്‍ കൗണ്‍സില്‍ അവാര്‍ഡുകള്‍ ലഭിച്ച  നാടിയന്‍പറമ്പില്‍ മൈതീന്‍കുഞ്ഞിനേയും, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജന:സെക്രട്ടറി മുനമ്പത്ത് ഷിഹാബിനേയും ചടങ്ങില്‍ ആദരിച്ചു.

മണ്ഡലം പ്രസിഡന്റ് കുന്നേല്‍ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭാ ചെയര്‍മാന്‍ എം.അന്‍സാര്‍ മുഖ്യ പ്രഭാഷണം നടത്തി. റിട്ട. എസ്പി എം. മൈതീന്‍കുഞ്ഞ് അനുമോദന പ്രസംഗം നടത്തി. എച്ച്.സലീം, കലീലുദീന്‍ പൂയപ്പള്ളി, വര്‍ഗീസ്മാത്യു കണ്ണാടിയില്‍, നരേന്ദ്രന്‍ കാക്കാന്റയ്യത്ത്, ശാന്താനന്ദനാഥ്, ചന്ദ്രികകുഞ്ഞമ്മ,  ആര്‍, രവീന്ദ്രന്‍ പിള്ള, മജീദ് ഖാദിയാര്‍, രാജേന്ദ്രന്‍, ശിശുപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts