കലാഭവന്‍ മണി അനുസ്മരണവും അവാര്‍ഡ് ദാനവും നടത്തി

ekm-uzhavoorകൊച്ചി: ദേശീയ കലാസംസ്കൃതി (എന്‍സിപി) ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ കലാഭവന്‍ മണി അനുസ്മരണ ഗാനസന്ധ്യയും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. പീതാംബരന്‍ മാസ്റ്റര്‍ ഭദ്രദീപം കൊളുത്തി.    എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. ദ്രോണ ഫിലിം അവാര്‍ഡ് സംവിധായകന്‍ വിനയനും വിശിഷ്ട സേവ അവാര്‍ഡ് ബി.ആര്‍. അജിത്തിനും, കലാരത്‌നാ അവാര്‍ഡ് ഇടപ്പള്ളി അശോക് കുമാറിനും, പ്രവാസി അവാര്‍ഡ് നസീര്‍ പെരുമ്പാവൂരിനും, മണിനാദം അവാര്‍ഡ് നാദിര്‍ഷായ്ക്കും നല്‍കി. കലാഭവന്‍ മണിയെ അനുസ്മരിച്ചു വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. എന്‍സിപി ചെയര്‍മാന്‍ മമ്മി സെഞ്ച്വറി, രമേഷ് പിഷാരടി, രാജാസാഹിബ്, സെബി ഞാറക്കല്‍, ഗോപി എന്‍. മോഹന്‍, മുരളി പുത്തന്‍വേലി, കെ.കെ. ജയപ്രകാശ്, നാസര്‍ കടവില്‍ എന്നിവര്‍ സംസാരിച്ചു.

Related posts