മലയാള സിനിമയില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ കഴിവുതെളിയിച്ച കലാഭവന്‍ ഷാജോണ്‍, സുധീര്‍കരമന എന്നിവര്‍ ഇതുവരെ അവതരിപ്പിക്കാത്ത പുതുമയുള്ള ക ഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ചിന്നദാദ. താഴത്തുവീട്ടില്‍ ഫിലിംസിന്റെ ബാനറില്‍ എന്‍. ഗോപാലകൃഷ്ണന്‍ നിര്‍മിക്കുന്ന ഈ ചിത്രം രാജു ചമ്പക്കര സംവിധാനം ചെയ്യുന്നു. സെവന്റിടു ഫിലിംസ് ഈ ചി ത്രം തിയറ്ററിലെത്തിക്കും.
തിരക്കഥ – വിജേഷ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ – വല്‍സമ്മ എന്‍. ഗോ പാലകൃഷ്ണന്‍, ഗോകുല്‍ ടി കൃഷ്ണന്‍, ക്യാമറ – ഉണ്ണി പാലോട്, ഗാനങ്ങള്‍ – സുഭാഷ് ചേര്‍ത്തല, സംഗീതം – സുമേഷ് കൂട്ടിക്കല്‍, വിജയ് മാധവ്, കല – രാജന്‍ ചെറുവത്തൂര്‍, മേക്കപ്പ് – സുരേഷ് കരമൂട്, കോസ്റ്റ്യൂമര്‍ – കൃഷ്ണ നിള, പ്രൊ ഡക്ഷന്‍ എക്‌സിക്യുട്ടീവ് – സുനില്‍, അസോസിയേറ്റ് ഡയറക്ടര്‍ – ജയകൃഷ്ണന്‍ തൃപ്പാറക്കടല്‍, വിതരണം – സെവന്റിടു ഫിലിംസ്. കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, റിയാസ്ഖാന്‍, ജയന്‍ ചേര്‍ത്തല, നസീര്‍ സംക്രാന്തി, ഉല്ലാസ് പന്തളം, ഹാരീസ്, ഷാന്‍, അന്‍സാരി, കണ്ണന്‍ സാഗര്‍, എന്‍. ഗോപാലകൃഷ്ണന്‍, അര്‍ച്ചന മേനോന്‍, അരുണിമ, നീനാ കുറുപ്പ്, കൃഷ്ണ പത്മകുമാര്‍, ബേബി ഗംഗ ടി. കൃഷ്ണ എന്നിവര്‍ അഭിനയിക്കുന്നു. ചിത്രം ഉടന്‍ തിയറ്ററിലെത്തും.