കോഴിക്കോട്: പരസ്യമായി മാപ്പു പറയണമെന്നു പറഞ്ഞ എം.കെ. രാഘവന് എംപിക്ക് അസല്‍ മാപ്പു നല്കി കളക്ടര്‍ ബ്രോ വീണ്ടും താരമായി. എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് എംകെ രാഘവന് എംപി കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തിയിരുന്നു. ഇതിനു തുടര്‍ച്ചയാണ് കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. തന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കളക്ടര്‍ തടസം നില്‍ക്കുന്നുവെന്നും പരസ്യമായി മാപ്പു പറയണമെന്നും എംപി ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് കളക്ടര്‍ ബ്രോ കുന്നംകുളത്തിന്റെ മാപ്പു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
കളക്ടറുടെ നടപടി തീര്‍ത്തും ബാലിശവും അപക്വവുമാണെന്നാണ് എം.കെ. രാഘവന് ഇതിനോടു പ്രതികരിച്ചത്. തന്നെ തെരഞ്ഞെടുത്ത ജനങ്ങളെയാണ് കളിയാക്കിയിരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല-എംപി പറഞ്ഞു.
കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എം കെ രാഘവന് എം പി വ്യക്തമാക്കിയിരുന്നു. എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് എം പി നിയമനടപടിക്ക് ഒരുങ്ങുന്നത്. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് എം പിക്കെതിരെയുള്ള കളക്ടറുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.